ഭാരത് ജോഡോ ന്യായ് യാത്ര; ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്

ഭാരത് ജോഡോ ന്യായ് യാത്ര; ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്. പോലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണം. ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യം”-രാഹുൽ പറഞ്ഞു. ഇന്ന് ഒരാള്‍ക്ക് […]

Read More
 രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് ഹർജി; സുപ്രീംക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് ഹർജി; സുപ്രീംക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്ത ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം ഹർജികൾ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഹർജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനൽ കേസിൽ കുറ്റവിമുക്തനായതിന് ശേഷമേ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നായിരുന്നു റിട്ട് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇത്തരം […]

Read More
 മിഗ്ജൗമ് ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും

മിഗ്ജൗമ് ചുഴലിക്കാറ്റ്: കനത്ത ജാഗ്രതയിൽ ആന്ധ്രയും തമിഴ്‌നാടും

മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ […]

Read More
 മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു ; പരിഹാസവുമായി രാഹുൽ ഗാന്ധി

മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു ; പരിഹാസവുമായി രാഹുൽ ഗാന്ധി

പ്രധാന മന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ […]

Read More
 തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരുമെന്നും അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. . ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് […]

Read More
 ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും; രാഹുൽ ഗാന്ധി

ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും; രാഹുൽ ഗാന്ധി

ജാതി സെൻസസുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി എം പി. ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് രാഹുൽ ഗാന്ധി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് […]

Read More
 ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയം; കെ സുധാകാരൻ എംപി

ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയം; കെ സുധാകാരൻ എംപി

ബി ജെപിക്കും സംഘപരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി .നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയതെന്നും ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണെന്നും കെ സുധാകരൻ പറഞ്ഞു. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് […]

Read More
 കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

ഒ ബി സി വിഷയം വീണ്ടും ആവർത്തിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ജാതി സെൻസസ് വിവരങ്ങൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയോട് അദാനിയെ കുറിച്ച് ചോദിച്ചതിന് തന്റെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയെന്ന് ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടെ കൈവശം ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്. പക്ഷേ അദ്ദേഹമത് രഹസ്യമായി വച്ചിരിക്കുകയാണ്. ഞങ്ങളത് പരസ്യമായി തുറന്നുവിട്ടു. […]

Read More
 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു,  അറുപത് ശതമാനത്തോളം വരുന്ന ജനങ്ങള്‍ ഞങ്ങൾക്കൊപ്പം ; രാഹുൽ  ഗാന്ധി

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു, അറുപത് ശതമാനത്തോളം വരുന്ന ജനങ്ങള്‍ ഞങ്ങൾക്കൊപ്പം ; രാഹുൽ ഗാന്ധി

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. തെലങ്കാനയില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും രാജസ്ഥാനില്‍ വിജയത്തിനരികെയാണെന്നും പ്രതിദിന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ‘ദ കോണ്‍ക്ലേവ് 2023’ല്‍ പങ്കെടുത്ത് സംസാരിച്ച് കൊണ്ട് രാഹുൽ പറഞ്ഞു. ‘കര്‍ണാടകയിലെ വിജയത്തില്‍ നിന്ന് പ്രധാനപ്പെട്ട പാഠം പഠിച്ചു. ശ്രദ്ധ തിരിച്ചു കൊണ്ട്, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചതെന്നാണ് ആ പാഠം. അതാണ് ഞങ്ങള്‍ കര്‍ണാടകത്തില്‍ ചെയ്തത്. ബിജെപിക്ക് ആഖ്യാനം രൂപപ്പെടുത്താന്‍ വിട്ടുകൊടുക്കാതെ […]

Read More
 വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാതെ രാഹുൽ ഗാന്ധി

വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാതെ രാഹുൽ ഗാന്ധി

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘സമയമാകട്ടെ’ എന്ന മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. 128 ആം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ‘വനിതാ സംവരണ ബില്ലിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല, ശരിയായ സമയം വരുന്നതുവരെ അതിനെക്കുറിച്ച് പ്രതികരിക്കില്ല’ – ബില്ലിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബിൽ […]

Read More