ഇടത് മുന്നണിയിൽ പോയി ഓച്ഛാനിച്ചു നിൽക്കാനില്ല;ഷിബു ബേബി ജോണ്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

ഇടത് മുന്നണിയിൽ പോയി ഓച്ഛാനിച്ചു നിൽക്കാനില്ല;ഷിബു ബേബി ജോണ്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം.കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അസീസിന്റെ രാജി ഐക്യകണ്ഠേന അംഗീകരിച്ചു. അസീസാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത് .ആർ.എസ്.പി യിൽ സംഭവിച്ചിരിക്കുന്നത് തലമുറമാറ്റമാണെന്നും സ്വാതന്ത്ര്യത്തിന് മുൻപ് ജനിച്ചവരാണ് പാർട്ടിയെ ഇതുവരെ […]

Read More
 ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കളും. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബു ബേബി ജോണിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു […]

Read More
 കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരിക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. ആര്‍എസ്പി ആവശ്യപ്പെടുന്നത് നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ്. കോണ്‍ഗ്രസിന് ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ […]

Read More