മാന നഷ്ടകേസ്; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും സമന്‍സ്

മാന നഷ്ടകേസ്; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും സമന്‍സ്

ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്. ക്രിമിനൽ മാനനഷ്​ടക്കേസില്‍ മുംബൈ​ അഡീഷണൽ ചീഫ്​ മെട്രോ​പൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ നോട്ടീസ്​ അയച്ചത്​. മേയ്​ 21ന്​ മുമ്പ്​ കോടതിയിൽ ഹാജരാകാനാണ്​ നിർദ്ദേശം.മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന്‍ രാവ്ജി ഷായാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് […]

Read More