ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു.വടക്കാഞ്ചേരിയില്‍ ലൈഫ് പാര്‍പ്പിടസമുച്ചയ നിര്‍മാണത്തിനു കരാര്‍ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അനുബന്ധമായി വരുന്നവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. കോഴത്തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്.

Read More