ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം; കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം; കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം. ‘സേവ് ലക്ഷദ്വീപ് ഫോറം’ ഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്ററുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രാത്രി കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് ഇന്നലെ രാത്രി പൊളിച്ചു നീക്കിയത്. കളക്ടര്‍ എസ്. അസ്‌കര്‍ അലിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. വന്‍ പോലീസ് സന്നാഹവും […]

Read More
 ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു; നടപടികള്‍ നിര്‍ത്തിയത് പ്രതിഷേധം കനത്തതോടെ

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു; നടപടികള്‍ നിര്‍ത്തിയത് പ്രതിഷേധം കനത്തതോടെ

ലക്ഷദ്വീപിലെ കാവരത്തി ദ്വീപില്‍ റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കൊടികള്‍ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ നിര്‍ത്തിയത്. ഭൂമി ഏറ്റെടുക്കല്‍ താത്കാലികമായി നിര്‍ത്തിയത് പ്രതിഷേധം തണുപ്പിക്കാനാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രക്ഷോഭം ശക്തമാക്കുമെന്നും ദ്വീപ് ജനത പ്രതികരിച്ചു. വിവാദമായ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയതിന്റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. […]

Read More
 സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും.ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്.അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും. ലക്ഷദ്വീപിലെ ജനതാൽപര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചർച്ച ചെയ്യും.ഇതിനിടെ അഡ്മിനിസ്ട്രേഷൻ ചുമതല നൽകിയ ഉദ്യോഗസ്ഥർ വിവിധ ദ്വീപുകളിലെത്തി വികസന പ്രവർത്തനങ്ങൾ […]

Read More
 തെങ്ങിനു വരെ കാവി നിറം;ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം;സഭയിൽ പ്രമേയം പാസാക്കി

തെങ്ങിനു വരെ കാവി നിറം;ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം;സഭയിൽ പ്രമേയം പാസാക്കി

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു.പ്രമേയം പാസാക്കി. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘപരിവാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാർഗം തക‌ർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിൻ്റെ അധികാരം എടുത്ത് കളഞ്ഞ് […]

Read More
 ലക്ഷദ്വീപിലെ ഭ്രാന്തൻ നടപടി പരിഷ്‌കാരങ്ങൾ നിർത്തലാക്കി അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക; എം എൻ കാരശ്ശേരി പറയുന്നു…

ലക്ഷദ്വീപിലെ ഭ്രാന്തൻ നടപടി പരിഷ്‌കാരങ്ങൾ നിർത്തലാക്കി അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക; എം എൻ കാരശ്ശേരി പറയുന്നു…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദനയങ്ങൾക്കെതിരെ അദ്ദേഹം നടപ്പിലാക്കുന്ന വിവാദ നടപടികൾക്കും പരിഷ്കാരങ്ങള്കും എല്ലാം എങ്ങും പ്രതിഷേധം കത്തി പടർന്നു കൊണ്ടിരിക്കുകയാണ്.ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾ അവസാനിപ്പിക്കണം എന്നും അദ്ധേഹത്തെ തിരിച്ച് വിളിക്കണം എന്നും ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ അഭിമുഖത്തിൽ മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി അഭിപ്രായപ്പെടുന്നു. വളരെ കാലം മുൻപ് നടത്തിയ ദ്വീപ് യാത്ര അന്നത്തെ അനുഭവങ്ങൾ ? ദ്വീപുമായി ഗാഢമായ ബന്ധമുള്ള ഒരാളാണ് […]

Read More