വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാ‍ർ തങ്ങളുടെ വീടുകളിലെ മാലിന്യം ഓഫീസിലെ ബക്കറ്റിൽ തള്ളുന്ന സംഭവത്തിൽ നടപടി. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി ഹൗസ് കീപ്പിങ് സെൽ സർക്കുലർ ഇറക്കി. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സെക്രട്ടറിയേറ്റ് ശുചീകരിക്കുന്നതിൻ്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ സർക്കുല‍ർ പുറപ്പെടുവിച്ചത്. വീട്ടിലെ മാലിന്യം ജീവനക്കാ‍ർ സെക്രട്ടറിയേറ്റിൽ കൊണ്ടുതള്ളുന്നത് പതിവായതോടെയാണ് നടപടി. സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലെ മാലിന്യം തരംതിരിച്ചപ്പോൾ […]

Read More
 സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു.ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കി.അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേതൃത്വത്തിൽ നടത്തും.സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ […]

Read More
 ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ; സർക്കാർ നടപടിക്കെതിരെ പണിമുടക്ക് നടത്താൻ പ്രതിപക്ഷ സംഘടനകൾ

ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ; സർക്കാർ നടപടിക്കെതിരെ പണിമുടക്ക് നടത്താൻ പ്രതിപക്ഷ സംഘടനകൾ

സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തം. ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനും പറഞ്ഞു . കൂടാതെ സർക്കാർ നടപടിക്ക് എതിരെ പണിമുടക്ക് നടത്തുമെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത് . സർക്കാർ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവരുന്നത് ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാനും പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ പൂട്ടാനുമാണ് . എന്നാൽ നിലവിലെ ബയോമെട്രിക് പഞ്ചിംഗ് […]

Read More
 കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍,ജോലിക്കെത്തിയത് 32പേര്‍

കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍,ജോലിക്കെത്തിയത് 32പേര്‍

പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവ്.ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത്.ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാലാണ് ഹാജര്‍ നില ഇത്രയും താഴേക്ക് പോയത്.അതേ സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ കോടതി അതൃപ്തി […]

Read More
 ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Read More
 നിയമന വിവാദം;സെക്രട്ടേറിയേറ്റ് മതിൽ ചാടി പ്രതിഷേധം

നിയമന വിവാദം;സെക്രട്ടേറിയേറ്റ് മതിൽ ചാടി പ്രതിഷേധം

നിയമന വിവാദത്തില്‍ പ്രതിഷേധം കനക്കുന്നു.പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.വനിതകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി . അകത്ത് കടന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മറ്റുപ്രവര്‍ത്തകര്‍ […]

Read More