അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ കൗമാര ഓപ്പണർ ഷഫാലി വർമ്മ. നേരത്തെ ഈ റെക്കോർഡ് ഓസ്ട്രേലിയയുടെ ജെസീക്ക ലൂയിസ് ജൊനാസൻ്റെ പേരിലായിരുന്നു. 22ആം വയസ്സിലായിരുന്നു ജെസീക്കയുടെ പ്രകടനം. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും ഫിഫ്റ്റി നേടുന്ന നാലാമത്തെ വനിതാ താരം കൂടിയാണ് ഷഫാലി. ഷഫാലി, ജസീക്ക എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൻ്റെ ലെസ്ലി കൂക്ക്, ശ്രീലങ്കയുടെ വനേസ ബോവൻ എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

Read More