ഷാഹിദ കമാലിന് അനുകൂലമായി ലോകായുക്ത;ഹർജി തള്ളി,വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല

ഷാഹിദ കമാലിന് അനുകൂലമായി ലോകായുക്ത;ഹർജി തള്ളി,വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല

ഷാഹിദ കമാലിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി.വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറഞ്ഞു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയില്‍ ഉന്നയിച്ച പരാതി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും ഹാജരാക്കിയത് തെറ്റായ വിദ്യാഭ്യാസ യോഗ്യതയാണെന്നും അതിനാല്‍ അവർക്ക് വനിത കമ്മീഷന്‍ അംഗമായി തുടരാനാകില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് […]

Read More