‘മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചിട്ടില്ല’മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോയെന്ന് തരൂർ

‘മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചിട്ടില്ല’മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോയെന്ന് തരൂർ

മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂര്‍ എംപി.ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത് എന്ന് ശശി തരൂർ പറഞ്ഞു.’നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വര്‍ഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോള്‍ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും […]

Read More
 ‘കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്ക്,നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ട’; വിമർശനവുമായി ചെന്നിത്തല

‘കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്ക്,നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ട’; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നാല് വർഷം കഴിഞ്ഞ് താൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ട ആവശ്യമില്ല. നാല് വർഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് […]

Read More
 ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; ലോകത്തെ മനസിലാക്കിയ വിശ്വപൗരനെന്ന് സമസ്‌ത

ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; ലോകത്തെ മനസിലാക്കിയ വിശ്വപൗരനെന്ന് സമസ്‌ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്‌ത. ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്‌ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിൻറെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു. […]

Read More
 തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് സുകുമാരൻ നായർ ,ചെന്നിത്തലക്കും വി ഡി സതീശനും വിമർശനം,

തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് സുകുമാരൻ നായർ ,ചെന്നിത്തലക്കും വി ഡി സതീശനും വിമർശനം,

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പക്ഷെ കൂടെനില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും. അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ ?ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തരൂരിനെ പ്രശംസിക്കുകയൂം വി.ഡി സതീശനും രമേശ് ചെന്നിത്തലക്കുമെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തത്.തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് […]

Read More
 സുകുമാരൻ നായരുടെ തരൂർ പ്രശംസയിൽ സന്തോഷമെന്ന് വി.ഡി. സതീശൻ,മാരാമൺ കൺവൻഷനിലേക്കും തരൂരിന് ക്ഷണം,

സുകുമാരൻ നായരുടെ തരൂർ പ്രശംസയിൽ സന്തോഷമെന്ന് വി.ഡി. സതീശൻ,മാരാമൺ കൺവൻഷനിലേക്കും തരൂരിന് ക്ഷണം,

ശശി തരൂർ എം.പിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഏതു കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്.സതീശൻ പറഞ്ഞു,മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂരിനെ സുകുമാരൻ നായർ പുകഴ്ത്തിയത്. തരൂർ ഡൽഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നായിരുന്നു സുകുമാരൻ നായരുടെ വാക്കുകൾ.അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും […]

Read More
 ‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് മന്നം പറഞ്ഞിട്ടുണ്ട്;ഒളിയമ്പെയ്ത് തരൂര്‍,’ഡല്‍ഹി നായര്‍’ പരാമർശം തിരുത്തി സുകുമാരൻ നായർ

‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് മന്നം പറഞ്ഞിട്ടുണ്ട്;ഒളിയമ്പെയ്ത് തരൂര്‍,’ഡല്‍ഹി നായര്‍’ പരാമർശം തിരുത്തി സുകുമാരൻ നായർ

ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂർ എം പി.എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തരൂരിന്റെ ഈ രാഷ്ട്രീയ ഒളിയമ്പെയ്ത്ത്.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ […]

Read More
 ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽ വെച്ച് വീണു പരിക്കേറ്റു

ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽ വെച്ച് വീണു പരിക്കേറ്റു

ന്യൂഡൽഹി: ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽവെച്ച് വീണു പരിക്കേറ്റു. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. പാർലമെന്‍റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ വഴുതി വീണതെന്നും ശശി തരൂർ വ്യക്തമാക്കി. വീഴ്ചയിൽ കാൽ ഉളുക്കിയത് ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന മൂർച്ഛിച്ചതോടെ ചികിത്സ തേടുകയായിരുന്നുവെന്നും ശശി തരൂർ അറിയിച്ചു. അൽപ്പം അസൗകര്യമുണ്ടായി. ഇന്നലെ പാർലമെന്റിൽ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാൽ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂർച്ഛിച്ചതിനാൽ […]

Read More
 റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും എത്തിയിരുന്നു.

Read More
 പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്

പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്

ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം […]

Read More
 ശശി തരൂർ കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവ്, തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്ന് പി ജെ കുര്യൻ

ശശി തരൂർ കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവ്, തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്ന് പി ജെ കുര്യൻ

കൊച്ചി: കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂരെന്ന് പി ജെ കുര്യൻ. പാർട്ടിയിൽ തരൂരിനോട് അഭിപ്രായവ്യത്യാസമുള്ള ആരുമില്ല. തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ശശി തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്. കോൺഗ്രസ് ജനാധിപത്യപാർട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലെത്തണം. കേരളത്തിൽ ഒതുങ്ങേണ്ടയാളല്ല തരൂരെന്നും പി ജെ കുര്യൻ പറഞ്ഞു. ശശി തരൂരിനെ പോലുള്ളവർ മുന്നോട്ട് വരണം. അവരെ പ്രോത്സാഹിപ്പിക്കണം എന്ന് […]

Read More