സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും. ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം; വിസിയോട് റിപ്പോര്‍ട്ട് തേടി

സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം; വിസിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സിദ്ധാര്‍ത്ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് […]

Read More