സമരക്കാരുമായി പോയ പോലീസ് ബസ് വഴിയിൽ പണിമുടക്കി; ഡീസൽ അടിക്കാൻ പോലും പൈസ ഇല്ലേയെന്ന് സമരക്കാർ

സമരക്കാരുമായി പോയ പോലീസ് ബസ് വഴിയിൽ പണിമുടക്കി; ഡീസൽ അടിക്കാൻ പോലും പൈസ ഇല്ലേയെന്ന് സമരക്കാർ

സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് ബസ് വഴിയിൽ പണിമുടക്കി. ഇതോടെ ഡീസൽ അടിക്കാൻ പോലും പൈസയില്ലേയെന്ന് പരിഹസിച്ചുകൊണ്ട് പ്രവർത്തകർ തന്നെ ബസ് തള്ളിനീക്കുകയും ഡീസലടിക്കാനായി പ്രതീകാത്മകമായി ബക്കറ്റ് പിരിവും നടത്തുകയും ചെയ്തു. തുടർന്ന് മറ്റൊരു ബസെത്തിച്ചാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. നേരത്തേ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഉപരോധം മൂലം റോഡ് ​ഗതാ​ഗതം തടസപ്പെട്ടതെങ്കിൽ [പിന്നീട് പൊലീസ് ബസ് നിന്നുപോയതോടെ കോഴിക്കോട് വയനാട് റോഡിൽ […]

Read More
 ഹൈബി ഈഡന്റെ മുഖത്തടിച്ചു; സിൽവർ ലൈനിനെതിരായി പാർലമെന്റിലേക്ക് യുഡിഫ് എംപി മാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

ഹൈബി ഈഡന്റെ മുഖത്തടിച്ചു; സിൽവർ ലൈനിനെതിരായി പാർലമെന്റിലേക്ക് യുഡിഫ് എംപി മാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

സിൽവർ ലൈനിനെതിരായി വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു.പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിക്കുകയും ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയുംകൈയേറ്റം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ […]

Read More
 സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ട് ; കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല;ശശി തരൂർ

സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ട് ; കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ല;ശശി തരൂർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടേണ്ടതില്ലെന്ന് ശശി തരൂർ എംപി. തന്റേത് വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും എം പി പ്രതികരിച്ചു. നിർദ്ദിഷ്ട സെമി ഹൈ സ്പീഡ്റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എംപി ഒപ്പുവെച്ചിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ […]

Read More