പാമ്പിനെ പിടികൂടി വിഷം ശേഖരിച്ച് വില്‍ക്കാം;തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ഇരുളര്‍ക്ക് ആശ്വാസം

പാമ്പിനെ പിടികൂടി വിഷം ശേഖരിച്ച് വില്‍ക്കാം;തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ഇരുളര്‍ക്ക് ആശ്വാസം

പാമ്പിനെ പിടികൂടി വിഷം ശേഖരിച്ചുവില്‍ക്കാന്‍ ഇരുളസമുദായത്തിന് തമിഴ്നാട് വനംവകുപ്പിന്റെ അനുമതി.പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ് തമിഴ്നാട്ടിലെ തിരുവള്ളൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളില്‍ കഴിയുന്ന പട്ടികവര്‍ഗ വിഭാഗമായ ഇരുളര്‍. ഇരുളരില്‍നിന്ന് പാമ്പിന്‍ വിഷം ശേഖരിക്കാനും പ്രതിവിഷ നിര്‍മാണത്തിനായി അവ വില്‍ക്കാനുമായി 1978-ല്‍ ഇരുള സ്‌നേക്ക് കാച്ചേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍വന്നു.രാജ്യത്ത് ഏറ്റവുമധികം പാമ്പുവിഷം ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സഹകരണസംഘമായിരുന്നു ഇത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഔഷധനിര്‍മാതാക്കളാണ് വിഷം വാങ്ങുന്നത്.പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും സംസ്ഥാന വനംവകുപ്പില്‍ നിന്നും ഓരോ വര്‍ഷവും അനുമതി […]

Read More