സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; തിരക്കഥയും നിർമാണവും ​ഗാം​ഗുലി തന്നെ

സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; തിരക്കഥയും നിർമാണവും ​ഗാം​ഗുലി തന്നെ

കൊൽക്കത്ത: ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഗാംഗുലിയും ലവ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നരവർഷം മുമ്പ് ന്യൂസ് 18 ആണ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നീട് ചിത്രം താൻ നിർമ്മിക്കുമെന്ന് ഗാംഗുലി പറയുകയും ചെയ്തിരുന്നു. ”കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനായി ഞാൻ മുംബൈയിലേക്ക് പോകുകയാണ്. ബയോപിക്കിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ […]

Read More
 കോഹ്‌ലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവിശ്യപ്പെട്ടിട്ടില്ല സൗരവ് ഗാംഗുലി

കോഹ്‌ലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ആവിശ്യപ്പെട്ടിട്ടില്ല സൗരവ് ഗാംഗുലി

വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന വാർത്തകൾ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗാംഗുലിക്ക് വിരുദ്ധമായി നടത്തിയ പ്രതികരണങ്ങളിൽ കോഹ്‌ലിയോട് കാരണം കാണിക്കാൻ ഗാംഗുലി ഒരുങ്ങിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന […]

Read More
 നെഞ്ചു വേദന;സൗരവ് ഗാംഗുലി ആശുപത്രിയിൽ

നെഞ്ചു വേദന;സൗരവ് ഗാംഗുലി ആശുപത്രിയിൽ

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.കാര്‍ഡിയാക് ടെസ്റ്റുകളായ ഇ.ഇ.ജി, ഇ.സി.ജി എന്നിവ എടുത്തിട്ടുണ്ട്.നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.

Read More