ഐ എസ് ആർ ഒ ചാരക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും

ഐ എസ് ആർ ഒ ചാരക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും

നമ്പി നാരായണനെതിരായ ഐഎസ്.ആര്‍.ഒ ഗൂഡാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിശോധിക്കും. റിട്ട. ജസ്റ്റിസ് ഡി.കെ.ജയിൻ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഗൂഡാലോചന അന്വേഷണം സിബിഐക്ക് വിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു ഇതനുസരിച്ച് കഴിഞ്ഞ ദിവസമാണ് സിബിഐ സംഘം സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സീൽവെച്ച കവറിൽ നൽകിയത്.കേസിൽ ആരോപണം നേരിടുന്ന മുൻ ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. മുൻ ഡിജിപി […]

Read More
 പെഗാസസ് ; സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

പെഗാസസ് ; സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഫോൺ ചോർത്തൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അഡ്വ. എംഎൽ ശർമ്മ നൽകിയ പൊതുതാൽപര്യ ഹർജിയിൽ പറയുന്നത്. നേരത്തെ റഫാൽ ഇടപാട്, ജമ്മുകശ്മീർ വിഷയങ്ങളിൽ സുപ്രീം കോടതിയെ സമീപിച്ചതും എംഎൽ ശർമ്മയായിരുന്നു.വ്യക്തികളുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ഫോൺ ചോർത്തലിനെതിരെ പ്രധാനമന്ത്രിയെ ഒന്നാം എതിർകക്ഷിയാക്കിയാണ് ഹർജി. രാഷ്ട്രീയ താൽപര്യത്തിനായി പൗരന്മാരുടെ ഫോൺ ചോർത്താൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടന അനുമതി നൽകുന്നുണ്ടോയെന്ന് ഹർജിയിൽ ഉന്നയിക്കുന്ന ചോദ്യം. […]

Read More
 സ്വർണ്ണക്കടത്ത് കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇ.ഡി. സുപ്രീംകോടതിയില്‍

സ്വർണ്ണക്കടത്ത് കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇ.ഡി. സുപ്രീംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യാജതെളിവുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക […]

Read More
 സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ അന്വേഷണം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ അന്വേഷണം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ സി.ബി.ഐ/ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. പുതിയ ഐടി നിയമമനുസരിച്ച് നടപടി എടുക്കാനാകുമല്ലോയെന്നും ജനങ്ങൾ മറന്ന കാര്യത്തിൽ ഇനിയും കോടതി ഇടപെടൽ ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. സമാനമായ മറ്റ് ഹരജികളിൽ കക്ഷി ചേ൪ന്നാൽ പോരെയെന്നും കോടതി ചോദിച്ചു. തന്റെ ആവശ്യം വ്യത്യസ്തമാണെന്നും ആന്ധ്ര ഹൈകോടതി സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹരജിയെന്നും ഹരജിക്കാരൻ വ്യക്തമാക്കി. തബ്ലീഗ് പ്രവ൪ത്തക൪ക്കെതിരെ കൊറോണ ജിഹാദ് അടക്കമുള്ള ട്വിറ്റ൪ […]

Read More
 രാഷ്ട്രീയ പ്രേരിതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു; സുപ്രീംകോടതിയെ സമീപിച്ച് ശശി കുമാര്‍

രാഷ്ട്രീയ പ്രേരിതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു; സുപ്രീംകോടതിയെ സമീപിച്ച് ശശി കുമാര്‍

രാഷ്ട്രീയ പ്രേരിതമായി ആക്റ്റിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തുന്നതായി ആരോപിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ശശി കുമാര്‍. ആക്റ്റിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരായ ഇത്തരം നീക്കങ്ങള്‍ ‘രാഷട്രീയ ഫാഷനായി’ മാറിയിരിക്കുകയാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കാലാവസ്ഥ ആക്റ്റിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവ, സിദ്ദീഖ് കാപ്പന്‍, സംവിധായിക […]

Read More
 നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ല; സുപ്രീംകോടതി

നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ല; സുപ്രീംകോടതി

നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.കേസ് തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനഞ്ചിലേക്ക് മാറ്റി.കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎല്‍എമാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ […]

Read More
 റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്ത സംഭവം ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി.റദ്ദാക്കിയ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നതിനെതിരെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പൊലീസ് നടപടിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത്.66എ വകുപ്പ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളം ആയിരത്തിലേറെ കേസുകള്‍ ഈ വകുപ്പ് ചാര്‍ത്തി എടുത്തതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് പറഞ്ഞു. ‘ആശ്ചര്യം. അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയുന്നൂള്ളൂ. […]

Read More
 പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തണം; സുപ്രീംകോടതി

പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തണം; സുപ്രീംകോടതി

കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ […]

Read More
 കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സുപ്രിംകോടതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.അതേസമയം, കൊവിഡ് കാരണമുള്ള മരണങ്ങളിലെ മരണസർട്ടിഫിക്കറ്റ് വിതരണംത്തിനായുള്ള നടപടികൾ ലഘൂകരിച്ച് മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയാറാക്കണമെന്നും […]

Read More
 കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിച്ച 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മുതല്‍ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. 12 അംഗ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റേതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഉണ്ടായപ്പോഴേക്കും ഈ നടപടികള്‍ ഫലപ്രദമായി ഉപയോഗിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം തരംഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ദ്രവ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സിലിണ്ടറുകള്‍ വഴി ആശുപത്രികളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ(എല്‍എംഒ) ലഭ്യതയും ഉറപ്പുവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ […]

Read More