നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മൂൻകൂർ ജാമ്യം തേടി അഡ്വ. പി.ജി. മനു സുപ്രീം കോടതിയിൽ

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മൂൻകൂർ ജാമ്യം തേടി അഡ്വ. പി.ജി. മനു സുപ്രീം കോടതിയിൽ

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ.മൂൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പിജി മനു ഓഫീസിൽ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ […]

Read More
 ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

ഇന്ത്യയിൽ സ്വവർഗവിവാഹത്തിന് നിയമസാധുതയില്ല. കേസിൽ 2 ന് എതിരെ 3 എതിർ വിധികൾ വന്നതോടെയാണ് നിയമസാധുത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച് വിധി പ്രഖ്യാപിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ വിധിയോട് വിയോജിച്ചു. പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും […]

Read More
 ‘മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കരുത്’; രഹന ഫാത്തിമയുടെ സാമൂഹിക മാധ്യമ വിലക്ക് സുപ്രീംകോടതി നീക്കി

‘മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കരുത്’; രഹന ഫാത്തിമയുടെ സാമൂഹിക മാധ്യമ വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് ഭാ​ഗിക ആശ്വാസം. സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹന ഫാത്തിമ നൽകിയ ​ഹർജി കോടതി തീർപ്പാക്കി. രഹന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ രഹന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. പലതവണ […]

Read More
 ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്ന ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്ന ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ദില്ലി:ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമി രാജ്യത്തിൻ്റെ ദേശീയതയ്ക്ക് എതിരാണ് . അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത് .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത് .ഹർജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ദില്ലിയിലെ അധികാര തർക്കം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ […]

Read More
 പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്നാരോപണം; കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി

പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്നാരോപണം; കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി

ദില്ലി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം. ജോസഫിൻറെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കില്ലെന്ന് കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ […]

Read More
 പെഗാസസ് ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

പെഗാസസ് ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

ഇസ്രായേലി ചാര സോഫറ്റ്‌വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ […]

Read More
 ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഉത്തർ പ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി […]

Read More
 മുല്ലപെരിയാർ; ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം; സുപ്രീംകോടതി

മുല്ലപെരിയാർ; ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം; സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ കേരളവും തമിഴ് നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതി ഇടപെടേണ്ട കാര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു . ചർച്ചക്ക് കേരളം തയ്യാറാവണമെന്നും കോടതി പറഞ്ഞു.മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് […]

Read More
 ബന്ധു നിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

ബന്ധു നിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

ബന്ധുനിയമന കേസിൽ തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്ത് കെ ടി ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More
 കടൽക്കൊലക്കേസ് ; വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു

കടൽക്കൊലക്കേസ് ; വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണ സുപ്രിംകോടതി അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറ്റലി കെട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പത് വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു.പത്ത് കോടി നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസമാണ് ഇറ്റലി കേന്ദ്രസര്‍ക്കാര്‍ വഴി സുപ്രിംകോടതിയില്‍ കെട്ടിവച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം […]

Read More