20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി; 15 മണിക്കൂറോളം വെള്ളം കിട്ടിയില്ല; തണ്ണീര്‍ കൊമ്പന്റെ മരണ കാരണം എന്ത്?

20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി; 15 മണിക്കൂറോളം വെള്ളം കിട്ടിയില്ല; തണ്ണീര്‍ കൊമ്പന്റെ മരണ കാരണം എന്ത്?

ബെംഗളൂരു: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയുടെ മരണകാരണത്തില്‍ അവ്യക്തത തുടരുകയാണ്. എന്താണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയെ വ്യക്തമാകുകയുള്ളുവെങ്കിലും 20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദൗത്യത്തിനിടെ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ബാഹ്യമായ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. നിര്‍ജലീകരണം ആനയുടെ സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. […]

Read More