തണ്ണീര്‍ കൊമ്പന്‍: പോസ്റ്റുമോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി; എ കെ ശശീന്ദ്രന്‍

തണ്ണീര്‍ കൊമ്പന്‍: പോസ്റ്റുമോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം, അന്വേഷിക്കാന്‍ വിദഗ്ധ സമിതി; എ കെ ശശീന്ദ്രന്‍

ബംഗളൂരു: മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. ആനയുടെ പോസ്റ്റുമോര്‍ട്ടം കേരളവും കര്‍ണാടകയും സംയുക്തമായി നടത്തും. ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ […]

Read More