ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്; അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവത്തകർ മരിച്ചു
ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്. ഗോഡ്ഡയിലുള്ള സ്കൂളിൽ അധ്യാപകൻ നടത്തിയ വെടിവെപ്പിൽ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം സ്വയം വെടി വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകന്റെ നില ഗുരുതരമാണ്.റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.ശബ്ദം കേട്ട് ബാക്കിയുള്ളവർ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പിന്നാലെ […]
Read More