പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ;തലപൊക്കി പഴയ ചിത്രങ്ങളും ട്രോളുകളും

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ;തലപൊക്കി പഴയ ചിത്രങ്ങളും ട്രോളുകളും

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂർ എം പി.സുഹൃത്ത് അച്യുതന്‍ മേനോന്‍ നേര്‍ന്ന വഴിപാടിന്‍റെ ഭാഗമായാണ് എം.പി വീണ്ടും തേങ്ങ ഉടയ്ക്കാനെത്തിയത്. ശേഷം പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയാണ് എം.പി മടങ്ങിയത്. വഴിപാടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയതാണ് തരൂരിന്‍റെ തേങ്ങ ഉടയ്ക്കല്‍. തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു.

Read More
 പ്രാര്‍ഥനയ്ക്കിടെ ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്‌നേഹ സമ്മാനമായി സ്വര്‍ണവളകള്‍, ,ആ ‘അജ്ഞാത’ ശ്രീലത,

പ്രാര്‍ഥനയ്ക്കിടെ ക്ഷേത്രത്തില്‍ സ്വര്‍ണമാല നഷ്ടമായ സ്ത്രീക്ക് സ്‌നേഹ സമ്മാനമായി സ്വര്‍ണവളകള്‍, ,ആ ‘അജ്ഞാത’ ശ്രീലത,

കൊട്ടാരക്കര പട്ടാഴി ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ അജ്ഞാതയെ കണ്ടെത്തി.ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നൽകിയത്. സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ ;വളകൾ ഊരി നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ ശ്രീലതയെ കണ്ടെത്തിയത്. മാധ്യമങ്ങള്‍ക്ക് […]

Read More
 ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ല ;കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും;ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി.കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചു.ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം […]

Read More