വാക്സിൻ മോഷ്ടിച്ച് വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ
ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്സിൻ മോഷ്ടിച്ച് വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന് സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ വാക്സിൻ മോഷ്ടിച്ച് വിൽപന നടത്തിയതിന് പിടിയിലായത്.മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്ടിച്ചെന്നാരോപിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ വാക്സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്സിൻ കുത്തിവെപ്പ് കഴിഞ്ഞ ശേഷം ബാക്കി വരുന്ന […]
Read More
