ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന […]

Read More
 മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കം;വിരമിച്ച എസ്ഐ യുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം

മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കം;വിരമിച്ച എസ്ഐ യുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിരമിച്ച എസ്ഐയുടെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അമരവിള സ്വദേശി അനിൽ കുമാറിന്റെ വീട്ടിലാണ് ആക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. കൂടാതെ, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും രണ്ട് ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തു. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ […]

Read More
 കോഴിയിറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കടത്ത് ; നാലു പേർ പിടിയിൽ

കോഴിയിറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കടത്ത് ; നാലു പേർ പിടിയിൽ

തിരുവനന്തപുരത്ത് മയക്ക് മരുന്ന് വേട്ട. നാല് പേർ പിടിയിൽ. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ നാല് പേരും പിടിയിലായത്.

Read More
 ഉമ്മൻ ചാണ്ടിക്ക് ബംഗളൂരുവിൽ നിന്ന് മടക്കം; ഭൗതീക ശരീരം വഹിച്ചുക്കൊണ്ടുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി

ഉമ്മൻ ചാണ്ടിക്ക് ബംഗളൂരുവിൽ നിന്ന് മടക്കം; ഭൗതീക ശരീരം വഹിച്ചുക്കൊണ്ടുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി

അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി .വന്‍ ജനാവലിയാണ് ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി ബെംഗളൂരുവിലെത്തിയത്.ആദ്യം ജഗതിയിലെ പുതുപ്പള്ളി വസതിയിൽ പൊതുദർശനം നടക്കും. ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും വൈകീട്ട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട്, ആറുമണിക്ക് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തില്‍ ഉണ്ടായിരിക്കും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, […]

Read More
 മുതലപ്പൊഴി അപകടം;ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി; തിരച്ചിൽ പുരോഗമിക്കുന്നു

മുതലപ്പൊഴി അപകടം;ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി; തിരച്ചിൽ പുരോഗമിക്കുന്നു

മുതലപ്പൊഴിയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ്‌ ഫെർണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. കൊച്ചിയിൽ നിന്നെത്തിയ നാവിക സേനാ ടീം താഴംപള്ളി ഭാഗത്തെ പുലിമുട്ടിനിടയിൽ നടത്തിയ തെരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ധരിച്ച ഷർട്ട് ടെട്രാപോടുകൾക്ക് ഇടയിൽ കണ്ടതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. തകർന്ന വള്ളത്തിന്റെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. കഴിഞ്ഞ […]

Read More
 തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് പവൻ കവർന്നു

തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് പവൻ കവർന്നു

തിരുവനന്തപുരത്ത് വൻ മോഷണം. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് പവനാണ് മോഷണം പോയത്.മകൻ്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം വീട്ടിലെത്തിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം കവർന്നുവെന്നാണ് വിവരം. നിലവിൽ ഫോർട്ട് പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തുകയാണ്.

Read More
 പ്രണയത്തിൽ നിന്ന് പിന്മാറാത്തതിൽ കൊട്ടേഷൻ; തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനം

പ്രണയത്തിൽ നിന്ന് പിന്മാറാത്തതിൽ കൊട്ടേഷൻ; തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനം

പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാമുകിയും കൊട്ടേഷൻ സംഘവും തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്. അയിരൂർ സ്വദേശിയായ യുവാവിനെയാണ് കാമുകി ലക്ഷ്മിപ്രിയയും ഇവളുടെ പുതിയ കാമുകനും കൊട്ടേഷൻ സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി മർദിച്ചത്. സംഭവത്തിൽ, മുഖ്യപ്രതി ലക്ഷിമിപ്രിയ അടക്കം രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട് . ബാക്കി ആര് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂര്‍ സ്വദേശിയായ യുവാവും ലക്ഷ്മിപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. […]

Read More
 പ്രഭാത സവാരിക്കിടെ സ്ത്രീക്കുനേരെ അക്രമം; പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല,ഏഴ് പേരെ വിട്ടയച്ചു

പ്രഭാത സവാരിക്കിടെ സ്ത്രീക്കുനേരെ അക്രമം; പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല,ഏഴ് പേരെ വിട്ടയച്ചു

തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്.ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല.കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് ചിലരെ കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ ഏഴ് പേരിൽ ആരെയും തിരിച്ചറിയാത്ത സാഹചര്യത്തിൽ അന്വേഷണവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Read More
 നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം;പ്രതി മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്ന് സൂചന

നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം;പ്രതി മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്ന് സൂചന

തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന.കുറവൻകോണത്തെ വീട്ടിലും പ്രതി അക്രമം നടത്തിയെന്നാണ് സംശയം. അക്രമത്തിൽ വീടിന്റെ ജനൽചില്ല് തകർന്നിട്ടുണ്ട്. തുടർന്ന് അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. ദൃശ്യങ്ങളിലുള്ള ആൾക്ക് മ്യൂസിയം പരിസരത്തെ ആക്രമണ കേസിലെ പ്രതിയുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ വനിതാ ഡോക്ടർക്കെതിരെ അക്രമം നടന്നത് എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന […]

Read More
 പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം; വെള്ളനാട് ശശിയെ കുളത്തിൽ നിന്ന് കണ്ടെത്തി

പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം; വെള്ളനാട് ശശിയെ കുളത്തിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ജീപ്പ് നിർത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തിൽ. വെള്ളനാട് ഡിവിഷൻ അംഗം വെള്ളനാട് ശശിയാണ് കുളത്തിൽ വീണത്. ശശിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വൈകിയാണ് കോട്ടവിളയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശിക്ക് രക്തസമ്മർദത്തിൽ വ്യതിയാനം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ പൊലീസ് ജീപ്പ് നിർത്തുന്നത് കാണുന്നത്. രണ്ട് വാറന്റ് ഉള്ളതിനാൽ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് […]

Read More