കനത്ത സുരക്ഷ;ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങി

കനത്ത സുരക്ഷ;ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങി

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലുവരെ നീളും.സംസ്ഥാനത്ത് വോട്ടിങ്ങിനായി 3337 പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 1100 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും 28 എണ്ണം അതീവ പ്രശ്‌നബാധിത ബൂത്തുകളുമാണ്.ആദ്യ രണ്ട് മണിക്കൂറിൽ 13.23 ശതമാനമാണ് പോളിംഗ്.സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, 6000 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത […]

Read More
 ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്;17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്;17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 60 അംഗ നിയമസഭയില്‍ 48 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്.കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മൊബഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബി.ജെ.പി. പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും പാര്‍ലമെന്ററി […]

Read More