ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി;ഇനി ഉള്ളത് ബാംഗ്ലൂരിൽ
ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകൾ പൂട്ടി. ട്വിറ്ററിന്റെ ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിൽ വെച്ച് ജോലി ചെയ്യാൻ കമ്പനി നിർദേശിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.ബംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൻ തോതിൽ പിരിച്ചു വിടൽ നടപടികളടക്കം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മാത്രം 90 ശതമാനത്തിലേറെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. 200ലേറെ ജീവനക്കാർ വരുമിതെന്നാണ് വിവരം.
Read More