ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടും; വിരമിക്കുന്നതിന് മുന്‍പ് ഉത്തരവിൽ ഒപ്പുവെച്ച് എ വി ജോർജ്

ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടും; വിരമിക്കുന്നതിന് മുന്‍പ് ഉത്തരവിൽ ഒപ്പുവെച്ച് എ വി ജോർജ്

ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു ഉമേഷിനെ ( ഉമേഷ് വള്ളക്കുന്ന്) സേനയില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐജി എവി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു.പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എവി ജോര്‍ജ് വ്യക്തമാക്കി. പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉമേഷ് വള്ളിക്കുന്ന് നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയില്‍ […]

Read More