ഉമ്മൻചാണ്ടി ജർമനിയിലെ ആശുപത്രി വിട്ടു; വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും
വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മൻചാണ്ടിയെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും […]
Read More