വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രണയപകയിൽ വള്ള്യായിൽ യുവതിയുടെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിലെ പ്രതി ശ്യാംജിത് നൽകിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.കഴിഞ്ഞ ഒക്ടോബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്,.വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പാനൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ […]

Read More
 സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയി;ജീവിതത്തിൽ യെസ് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം

സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയി;ജീവിതത്തിൽ യെസ് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം

കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും ഇല്ലാതാകണം ഇത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണമെന്നും ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു കുറിപ്പിന്റെ പൂർണ്ണ രൂപം ”വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ […]

Read More
 കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്;അന്വേഷണം വഴിതിരിക്കാൻ ബാർബർ ഷോപ്പിലെ മുടി ബാ​ഗിലിട്ടു,കൊലയ്ക്ക് ശേഷം ഭക്ഷണം വിളമ്പി

കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്;അന്വേഷണം വഴിതിരിക്കാൻ ബാർബർ ഷോപ്പിലെ മുടി ബാ​ഗിലിട്ടു,കൊലയ്ക്ക് ശേഷം ഭക്ഷണം വിളമ്പി

കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത് ഉപയോഗിച്ച കത്തി സ്വയം നിർമിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. ചുറ്റിക, കത്തി, സ്കൂഡ്രൈവർ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങൾ പുറത്തെടുത്തത്. വിഷ്ണുപ്രിയയെ അടിക്കാനുപയോഗിച്ച ചുറ്റികയും കുത്താനുപയോഗിച്ച ഇരുമ്പിന്റെ കമ്പിയും കടയിൽ നിന്ന് വാങ്ങുകയായിരുന്നു.ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി […]

Read More
 വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ അവസ്ഥയിൽ;കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സംശയം,പ്രതി കസ്റ്റഡിയിൽ

വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ അവസ്ഥയിൽ;കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സംശയം,പ്രതി കസ്റ്റഡിയിൽ

കണ്ണൂരിൽ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം.പാനൂർ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവമുണ്ടായത് .കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്.വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തിയതായാണ് വിവരം.പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.കഴുത്തറുത്ത് അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ […]

Read More