വാളയാർ കേസ്; തുടരന്വേഷണത്തിന് സിബിഐയുടെ പുതിയ ടീമിനെ നിയോഗിച്ചു, മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

വാളയാർ കേസ്; തുടരന്വേഷണത്തിന് സിബിഐയുടെ പുതിയ ടീമിനെ നിയോഗിച്ചു, മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐയുടെ പുതിയ ടീം തുടരന്വേഷണം നടത്തും. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവെെഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ചിന് ശേഷം കേസന്വേഷണം ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും പരാമർശിച്ചിരുന്നത്. എന്നാൽ മക്കൾ കൊല്ലപെട്ടതാണെന്ന് പെൺകുട്ടികളുടെ അമ്മ കോടതിയിൽ വാദിച്ചു. മാത്രമല്ല കുറ്റപത്രപ്രകാരം പ്രതികൾ രക്ഷപെടുമെന്ന ആശങ്കയും […]

Read More
 ‘കേന്ദ്ര സഹായം വേണം’അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

‘കേന്ദ്ര സഹായം വേണം’അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഇതിനായി ഇരുവരും തിരുവനന്തപുരത്തെത്തി. വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷിച്ച സിബിഐ സംഘം സത്യം തേയ്ച്ചുമാച്ച് കളയാനാണ് ശ്രമിച്ചത്. തങ്ങള്‍ക്ക് മാത്രമായി അഭിഭാഷകനെ വേണം. ഇക്കാര്യങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിചാരണ നടക്കുകയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും, […]

Read More
 വാളയാര്‍ കേസ്; ഒന്നും മൂന്നും പ്രതികൾക്ക് ജാമ്യം

വാളയാര്‍ കേസ്; ഒന്നും മൂന്നും പ്രതികൾക്ക് ജാമ്യം

വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം.പാലക്കാട് പോക്സോ കോടതിയാണ് ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്ക് ജാമ്യം അനുവദിച്ചത്.വാളയാര്‍ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.നേരത്തെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കേസില്‍ സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന […]

Read More
 ആത്മഹത്യയെന്ന് സി ബി ഐയും;വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചു

ആത്മഹത്യയെന്ന് സി ബി ഐയും;വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചു

വാളയാർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. കേസില്‍ പോലീസ് നേരത്തെ പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടിക ജാതി,പട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Read More
 വാളയാര്‍ കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വാളയാര്‍ കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വാളയാർ കേസ് സിബിഐ അന്വേഷണത്തിന് വിടാൻ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും സാങ്കേതികതയില്‍ കുരുങ്ങുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതിനു കോടതി ഉത്തരവു വേണം. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേ […]

Read More
 സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ല;യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ല;യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാർ പെണ്‍കുട്ടികളുടെ അമ്മ.യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ടെന്നും അമ്മ ചോദിക്കുന്നു. വാളയാര്‍ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മല്‍സരിക്കുന്നത്. തനിക്ക് […]

Read More
 വാളയാര്‍ കേസ്;തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ,

വാളയാര്‍ കേസ്;തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ,

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ മക്കള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു തുടര്‍സമരത്തിലേക്ക് കടന്നു.കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ സമരം സമരം നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ […]

Read More