ജലദിനത്തിൽ കവിതയുമായി മിടുക്കി

ജലദിനത്തിൽ ജലത്തെ ഉദ്ധരിച്ച് കവിതയുമായി കൊച്ചു മിടുക്കി.കോഴിക്കോട് കുന്ദമംഗലം എം എൽ എ റോഡിൽ ഫതൂം വീട്ടിൽ ഷെദാമൻസൂർ എന്നഏഴാം ക്ലാസുകാരിയയാണ് ജലദിനത്തിൽ തന്റെ സഹോദരി റിയാ മൻസൂറ്റന് ഒരു കവിത തയ്യാക്കി കൊടുത്തത്..മദീനയിൽ ജോലി ചെയ്യുന്ന മന്സൂറിന്റെയും അധ്യാപികയായ ജെലീസയുടെയും മകളാണ് ഷെദ .പ്രധാനമായും കവിതയിൽ ജലം പാഴാക്കുന്നതിനെ കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്.ഓരോ തുള്ളിയും ജീവശ്വാസമേകും നാളെ നമുക്ക് നിലനിൽപ്പാൻ, ഓവ് ചാലിൽ പാഴാക്കാനല്ലെയോ മനുഷ്യ സ്വീകരിക്കു കൈകുമ്പിളിൽ ഓരോ ശ്വാസവും എന്ന […]

Read More
 ലോക ജലദിനത്തിൽ “വാട്ടർ ബെൽ” നടപ്പിലാക്കി പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

ലോക ജലദിനത്തിൽ “വാട്ടർ ബെൽ” നടപ്പിലാക്കി പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

ലോക ജലദിനത്തോടനുബന്ധിച്ച് കുന്നമംഗലം പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ അമൂല്യമായ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പാൾ ശ്രീ. സുചേഷ്.എം ഉത്ഘാടനം ചെയ്തു. വെള്ളം കുടിക്കുന്നതിന്റെ കുറവുകൊണ്ടുണ്ടാകുന്ന നിർജ്ജലീകരണത്തിന് പരിഹാരമായി തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ മുഴുവൻകുട്ടികളും ബോട്ടിലിൽ വെള്ളം കൊണ്ടുവരാനും 11.30ന് “വാട്ടർ ബെൽ” സംവിധാനം നടപ്പിലാക്കി വിദ്യാർത്ഥികളെകൊണ്ട് വെള്ളം കുടിപ്പിക്കാനും മാനേജ്മെന്റ് തീരുമാനമെടുത്തു. അദ്ധ്യാപികമാരായ സവിത, ശ്രീജിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Read More