എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ്

എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനം ഏറ്റവും മികച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ. ഇന്ത്യ ഡെപ്യൂട്ടി ഹെഡ് പേഡന്‍. മെഡിക്കല്‍ കോളേജിലെ ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി കെയര്‍ താനുള്‍പ്പെടെയുള്ള സംഘം സന്ദര്‍ശിച്ചു. അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതെന്ന് നേരിട്ട് ബോധ്യമായതായും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി. കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വിദഗ്ധ സംഘം […]

Read More
 ചൈനയിലെ ആരോ​ഗ്യസംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകും, കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോ​ഗ്യസംഘടന

ചൈനയിലെ ആരോ​ഗ്യസംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകും, കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോ​ഗ്യസംഘടന

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കൂടുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോ​ഗ്യസംഘടന. ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ​​ഗെബ്രിയേസുസ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ആരോ​ഗ്യസംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെതിരെ ലോകാരോ​ഗ്യസംഘടന വിമർശിച്ചു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ളനടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ​​ഗെബ്രിയേസുസ് പറഞ്ഞത്.കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനായി അതുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ […]

Read More
 ചൈന കൊവിഡ് കണക്കുകൾ മറച്ചുവെക്കുന്നുണ്ടോ ? ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് റിപ്പോർട്ട്

ചൈന കൊവിഡ് കണക്കുകൾ മറച്ചുവെക്കുന്നുണ്ടോ ? ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് റിപ്പോർട്ട്

ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാൽ ഡിസംബർ […]

Read More
 കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവൻറെ പ്രതികരണം. […]

Read More
 സമീപഭാവിയില്‍ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന

സമീപഭാവിയില്‍ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന

സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാമെന്നും അതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. കോവിഡ് വീണ്ടും വ്യാപിക്കുകയും പുതിയ വേരിയന്റുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പുതിയ സബ് വേരിയന്റുകള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഗബാധ വീണ്ടും വേഗം പടര്‍ന്നാല്‍ അതിനെ അതിവേഗം നേരിടാന്‍ ഡേറ്റ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും ഉയരുന്നതിനിടെയാണ് […]

Read More
 ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ.2.75 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ

ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ.2.75 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിര്‍ഭാവം ഇന്ത്യയില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ‘കഴിഞ്ഞ […]

Read More
 മങ്കിപോക്‌സ് പടരുന്നു; ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമോ?

മങ്കിപോക്‌സ് പടരുന്നു; ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമോ?

മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. ലോകത്തിലെ പലഭാഗങ്ങളിലും വൈറസ് വ്യാപനം വര്‍ദ്ധിക്കുകയാണ്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ഹെല്‍ത്ത് ഏജന്‍സി അടുത്തയാഴ്ച അടിയന്തര യോഗം വിളിക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്‌സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്‌സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം […]

Read More
 ആശങ്ക പരത്തി കുരങ്ങുപനി,ജാഗ്രത പുലർത്തണം,‘അസാധാരണ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

ആശങ്ക പരത്തി കുരങ്ങുപനി,ജാഗ്രത പുലർത്തണം,‘അസാധാരണ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ബെൽജിയത്തിൽ നിന്ന് എത്തിയ വനിതയ്ക്കാണ് ചെക് റിപ്പബ്ലിക്കിൽ രോഗം ബാധിച്ചത്. 19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലാണ് കൂടുതൽ രോഗികൾ ഉള്ളത്.കോവിഡ് വ്യാപനം പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് […]

Read More
 നിസാരമായി കാണരുത്’ ഒമിക്രോൺ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

നിസാരമായി കാണരുത്’ ഒമിക്രോൺ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യസംഘടന.ഒമൈക്രോൺ അപകടകാരിയാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് ലോകാരോഗ്യസംഘടന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു. ഒമിക്രോണ്‍ സാധാരണഗതിയില്‍ കാണുന്ന ജലദോഷമല്ല. ഡെൽറ്റയുമായുള്ള […]

Read More
 ലോകം നേരിടേണ്ടത് കോവിഡ് സുനാമിയെ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകം നേരിടേണ്ടത് കോവിഡ് സുനാമിയെ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോൺ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ലോകം നേരിടേണ്ടത് കോവിഡ് സുനാമിയെയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം.ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ചുയർത്തുന്ന ഇരട്ട ഭിഷണിയിൽ വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി. ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്ന സാഹചര്യത്തെ ‘കൊവിഡ്​ സുനാമിയെന്നാണ് ടെഡ്രോസ് വിശേഷിപ്പിച്ചത്. ഒമിക്രോൺ വ്യാപനം കൂടി കൂടുന്നതോടെ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കും. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യപ്രവർത്തകർക്കിടയില്‍ […]

Read More