കുന്ദമംഗലം: താളിക്കുണ്ട് തീരം റസിഡന്‍സിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ട് സുലൈമാന്‍ കുന്നത്ത്, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ എടത്തോലത്ത്, ട്രഷറര്‍ മോഹന്‍ദാസ് പുഴയരികത്ത് എന്നിവരെ തിരഞ്ഞെടുത്തു. പുനത്തില്‍ മാധവന് നായരുടെ വീട്ടില്‍ വെച്ചാണ് ജനറല്‍ബോഡിയോഗം ചേര്‍ന്നത്. 17 എക്സിക്യൂട്ടീവ് മെമ്പര്‍മാരെ തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റി ഭാരവാഹികള്‍:
വൈസ് പ്രസിഡന്റുമാര്‍:
1, സതീശന് പറയംവീട്ടില്,
2, പ്രജുല കുറിഞ്ഞാത്ത്.
ജോയിന്റ് സെക്രട്ടറിമാര്‍:
1, ഗണേശന് പറയം വീട്ടില്‍
2, റൈഹാനത്ത് കൊടക്കണ്ടത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു.