''അപകടകരം''; കര്‍ഷക സമരത്തിലെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്ര മായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ്​ രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്​.വളരെ സങ്കടകരമായ ഒരു ചിത്രമാണിത്​. ജയ്​ ജവാൻ, ജയ്​ കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന്​ പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന്​ കാരണമായി.

ഇത്​ അപകടകരമാണ്​’ -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.ബി.ജെ.പി സർക്കാറിൽ രാജ്യത്തിന്റെ അവസ്​ഥ നോക്കൂ. കോടിപതികളായ ബി​.ജെ.പിയുടെ സുഹൃത്തു​ക്കൾ ഡൽഹിയിലെത്തു​മ്പോൾ ചുവന്ന പരവതാനി വിരിച്ചുനൽകും. കർഷകർക്കെതിരെ അവർ ഒരു നിയമമുണ്ടാക്കി. പക്ഷേ കർഷകർ സർക്കാറിനോട്​ ഇതിനെക്കുറിച്ച്​ പറയാനെത്തുന്നത്​ തെറ്റാണോ​? ‘ -കർഷക സമരത്തിൽ പൊലീസ്​ നടപടിയുടെ ചിത്രങ്ങൾ പങ്കുവെച്ച്​ പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *