കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ കാർഷിക മേഖലയുടെ വിഹിതത്തെ സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു
കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.\
സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ ആർക്കും സംശയം വേണ്ട. കാർഷിക മേഖലയിലെ മാറ്റങ്ങൾ കൂടി കർഷകർ ഉൾക്കൊള്ളണം. കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *