
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.എന്നാൽ, കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കുമെന്ന് സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂഷണം അവസാനിപ്പിക്കാൻ എല്ലാവരും കർഷകരുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.