അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി പരോള്‍ നിഷേധിച്ചു. രണ്ടുപേരാണ് പൂജയില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി.

കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലൈഷ് ഭട്ട് എന്നിവരാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിച്ചു. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹരജി പിന്‍വലിച്ചത്. ആദ്യമായാണ് ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *