പെരുവയൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച പെരിങ്ങളം മനത്താനത്ത് മീത്തൽ പള്ളി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ മുഖേന അനുവദിച്ച 7 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 7 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് താറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സുഹറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ പ്രീതി, മഹല്ല് പ്രസിഡൻ്റ് ഇ.കെ ഹംസ ഹാജി, പി.എം.സി മുഹമ്മദ് ഹാജി, എ.പി സുലൈമാൻ, പി മജിഷ, എൻ.പി കോയട്ടി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ ആർ.വി ജഅഫർ സ്വാഗതവും പെരിങ്ങളം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എം സകീർ ഹുസയിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *