അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സംസ്‌ഥാന സർക്കാർ നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിൽ ആദ്യ ഘട്ടമെന്ന നിലയിൽ നിർമിച്ച 178 വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്ര പിണറായി വിജയൻ അതിജീവിതർക്ക് നൽകും. ഇന്ന് പകൽ 11 മണിക്കാണ് മുഖ്യമന്ത്രി താക്കോലുകൾ കൈമാറുക.

സർക്കാരിൻ്റെ നിശ്ചയദാർഢ്ത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് വയനാട് മുണ്ടക്കൈ ചൂരൽമല. അത്യാധുനിതക സൗകര്യങ്ങളോട് കൂടി ഒരുക്കിയ ടൗൺഷിപ്പ് കാണാൻ കേരളത്തിൻ്റെ പല ഭാ​ഗങ്ങളിൽ നിന്നും നിരവധി പേരാണ് എൽസ്റ്റൺ എസറ്റേറ്റിലേക്ക് എത്തുന്നത്.

ഇന്നലെ രാത്രി മുതൽ തന്നെ നിരവധി പേരാണ് ചുരം കയറി വയവനാട്ടിലെത്തിയത്. ചടങ്ങിൽ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളേയും മുഖ്യമന്ത്രി വയനാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *