പാലക്കാട്: പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ച് മാലയും ലക്ഷക്കണക്കിന് രൂപയും കവർന്നു. പട്ടാമ്പി-തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷന് എതിർവശം താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ വീടാണ് കവർച്ചയ്ക്കിരയായത്. റസാഖിന്റെ ഭാര്യ സൽമത്തിന്റെ നാല് പവന്റെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയുമാണ് സംഘം കവർന്നത്.

ഇന്ന് രാവിലെ 10.40-ഓടെയായിരുന്നു സംഭവം. വീടിന് പിന്നിൽ തുണി അലക്കിക്കൊണ്ടിരുന്ന സൽമത്തിനെ പിന്നിലൂടെ എത്തിയ ഒരാൾ വായിൽ തുണി തിരുകി കീഴ്പ്പെടുത്തുകയും മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ഈ സമയം മറ്റൊരു പ്രതി മുൻവാതിലിലൂടെ വീടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *