രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി. എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുലിന്റെ പരാമർശം

നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ് ജോയ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *