ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ തേടിയ സ്റ്റൈൽ മന്നൻ രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, യുവാക്കളുടെയും പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ മനസിൽ ഇടം നേടാൻ സാധിച്ചുവെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം.
പുരസ്കാര വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ അമ്പത് വർഷക്കാലം സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് അമ്പത്തിയൊന്നാമത് ദാദാ സാഹേബ് പുരസ്‌കാരത്തിന് രജനീകാന്തിനെ അർഹനാക്കിയത്.

മോഹൻലാൽ, ആശ ഭോസ്‌ലെ ശങ്കർ മഹാദേവൻ തുടങ്ങിയവ‌ർ ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ തിരഞ്ഞെടുത്തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *