കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൊച്ചി മേയറുമായ ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിയമസഭാ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന കോവിഡ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭീഷണിയാകുന്നു

തന്റെ അഭാവത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി തുടരണമെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ഒരേമനസ്സോടെ എ്രവര്‍ത്തിക്കണമെന്നും ടോണി ആവശ്യപ്പെട്ടു. ഈ അവസ്ഥയില്‍ നിന്ന് നാം വേഗം തിരിച്ചുകയറുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എല്‍.ഡി.എഫ് സ്ഥാര്‍ത്ഥി കെ.ഐ ആന്റണിയും കോവിഡിന്റെ പിടിയിലാണ്. യു.ഡി.എഫ് സ്്ഥാനാര്‍ത്ഥി പി.ജെ ജോസഫ് കോവിഡ് മുക്തനായി അടുത്തകാലത്താണ് പ്രചാരണത്തില്‍ സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *