വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പി സി ചാക്കോ. ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതും. കേരളം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുക അല്ല മറിച് കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.
പാലായിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും പി സി ചാക്കോ പറഞ്ഞു.
