കുന്ദമംഗലം ആരാമ്പ്രത്ത് മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം.ഇന്നലെ രാത്രിയോടെയാണ് പൂട്ട് പൊളിച്ച് കൃത്യം നടത്തിയിരിക്കുന്നത് .ഒരു ലക്ഷം രൂപയോളം നഷ്ടമായിട്ടുണ്ട് .ആരാമ്പ്രം മെഡിക്കല്സിലാണ് മോഷണം നടന്നത്. കുന്ദമംഗലം സബ്ഇൻസ്പെക്ടർ വിഷ്‌ണു പ്രസാദിന്റെ നേത്രത്വത്തിൽ സംഘം പരിശോധന നടത്തി വിരൽ അടയാള വിദഗ്ദ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *