
കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക്
വേനൽച്ചൂടിൽ കുളിർമയേകാൻ രുചിയൂറും മിൽക്ക് സർബത്തുമായി സഹോദരങ്ങൾ. സഹോദരങ്ങളായ ആദിത്യനും ആര്യയുമാണ് അച്ഛനെ സഹായിക്കാൻ കച്ചവടം ആരംഭിക്കുന്നത്. ഓട്ടോറിക്ഷയിൽ വൈകിട്ട് നാലു മുതൽ 10 വരെയാണ് ഇവരുടെ കച്ചവടം.എല്ലാ പിന്തുണയുമായി അച്ഛൻ പ്രവീൺ ഒപ്പമുണ്ട്.നല്ല ശുദ്ധമായ വെള്ളത്തിൽ മിൽക്ക് സർബത്ത്, മസാല സർബത്ത്, സോഡാ സർബത്ത്,നാരങ്ങാ സോഡാ ഉപ്പിട്ട സോഡാ ഇവിടെ കിട്ടും.അവധിക്കാലമായതിനാൽ തന്നെ ധാരാളം പേർ എത്തുന്നുണ്ട്. ബിരുദധാരികളായ ഇവർ പുതുതലമുറയ്ക്ക് മാതൃകയാണ്.
