കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരിച്ചയാളുകള്‍ക്ക് ഓക്‌സിജന്‍ കിടക്കകളോ മതിയായ ചികിത്സാ സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു.
