നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ നോട്ടീസ്. . ജൂണ്‍ എട്ടിന് ഇ.ഡിക്കു മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.
ഇ.ഡിയുടെ നീക്കത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കളിപ്പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് മനു അഭിഷേക് സിംഗ് വി ചോദിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ ഇരുവര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. ബി ജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. നാഷണല്‍ ഹെറാള്‍ഡ് പകത്രത്തിന്റെ കൈമാറ്റത്തില്‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയത്.