പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം തിരിച്ചടി നല്‍കുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം.കുപ്രസിദ്ധ ഗുണ്ടാത്തലവൻ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിലെ സഹോദരനാണെന്നും, രണ്ട് ദിവസത്തിനകം ഫലം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അധോലോക നേതാവ് നീരജ് ബാവനയെ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആരാണ് നീരജ് ബാവനയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിനു പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം നീരജ് ബാവനയുടെ സംഘാംഗങ്ങളും സഹായികളുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സിദ്ദുവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നേരത്തെ ദാവിന്ദര്‍ ബംബിഹ സംഘവും സിദ്ദു മൂസെവാലയുടെ കൊലപാതത്തിന് പകരം വീട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ ഇന്നലെ തിഹാര്‍ ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *