മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വില്ലേരിതാഴം ഗ്രാമവനം റോഡിന്‍റെ വശം കെട്ടി സംരക്ഷിക്കുന്നതിന് 7.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.ചെറുപുഴയുടെ തീരത്തുള്ള ഈ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോവുകയും റോഡ് അപകടാവസ്ഥയിലാവുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ റോഡ് പൂര്‍ണമായും ഇടിഞ്ഞുവീണ് വലിയ ദുരന്തം സംഭവിച്ചേക്കുമെന്ന് ഭയപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ദുരന്ത നിവാരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്. സൈഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച 40 മീറ്റര്‍ നീളം വരുന്ന ഭാഗത്ത് താല്‍കാലികമായി കരിങ്കല്‍ ഉപയോഗിച്ച് പുഴയോരത്തെ അടിഭാഗം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തിക്കാണ് ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തുകയെന്നും റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 82.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *