മധ്യപ്രദേശിലെ ഇൻഡോറിൽ ട്രാന്‍സ്‌ജെന്‍ഡറെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷണങ്ങളാക്കി ഉപേക്ഷിച്ചു.സംഭവത്തില്‍ പ്രതിയായ ഖജ്‌റാന സ്വദേശിയായ നൂര്‍ മുഹമ്മദിനെ ഇന്ദോര്‍ സോണ്‍-2 ഡെപ്യൂട്ടി കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28 മുതൽ കാണാതായ സോയ കിന്നർ (മൊഹ്‌സിൻ) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹത്തിന്റെ ഒരുഭാഗം പ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൂര്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.

ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്ത് സോയയുമായി സമൂഹമാധ്യമത്തിലൂടെ സംസാരിച്ച നൂർ മുഹമ്മദ്, തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ലൈംഗികബന്ധം പുലര്‍ത്താനായി നൂര്‍ മുഹമ്മദ് ആവശ്യപ്പെട്ടെങ്കിലും സോയ വിസമ്മതിച്ചു.സോയ ട്രാൻസ്ജെൻഡറാണെന്ന് നൂർ മുഹമ്മദ് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് നൂർ മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒരുഭാഗം ചാക്കിലാക്കി ബൈപ്പാസ് റോഡിലെ കുറ്റിക്കാടിന് സമീപം ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ഭാഗം ഇയാള്‍ക്ക് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് പ്രതിയുടെ വീട്ടില്‍ പെട്ടിയിലാക്കി ഒളിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *