ഉത്തര്‍പ്രദേശിൽ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു.സഞ്ജയ് കുമാറാ(30)ണ് ഭാര്യ വന്ദന(26)യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഞ്ജയ്കുമാറുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് വന്ദന കഴിഞ്ഞ ഒരുമാസമായി സ്വന്തം വീട്ടിലായിരുന്നു ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ വന്ദനയെ കൂട്ടിക്കൊണ്ടുപോകാൻ സഞ്ജയ് കുമാര്‍ വന്ദനയുടെ വീട്ടിലെത്തുകയും യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറാവുകയും ചെയ്തില്ല.തുടർന്നുള്ള ദേഷ്യത്തിൽ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
അതേസമയം, ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാര്‍ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ യുവതിയെ പിന്നീട് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.
സഞ്ജയ്കുമാറിന്റെ രണ്ടാംഭാര്യയാണ് വന്ദന. ആറുവര്‍ഷം മുമ്പാണ് അയാളുടെ ആദ്യഭാര്യ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *