മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം ജെഡിയു നേതാവ് രാജീവ് പ്രസാദ് രഞ്ജനെ ദേശീയ വക്താവായി നിയമിച്ച വിവരം പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

നേതൃത്വത്തോട് ആലോചിക്കാതെ ത്യാഗി ചില പ്രസ്താവനകള്‍ നടത്തിയത് സഖ്യകക്ഷിയായ എന്‍ഡിഎയുമായി ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പാര്‍ട്ടി നിലപാടിന് വിഭിന്നമായ ചില അഭിപ്രായങ്ങളാണ് ത്യാഗിയുടെ ഭാഗത്ത് നിന്നും ഇസ്രയേല്‍ പലസ്തീന്‍, ഏകീകൃത സിവില്‍ കോഡ്, വഖഫ് ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള വിഷയത്തിലുള്‍പ്പെടെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് രാജി തീരുമാനത്തിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *